ആറ്റിങ്ങൽ: തോട്ടവാരം റോയൽ ഭജന സമിതിയുടെ സമീപത്തു നിന്ന് കഴിഞ്ഞ ദിവസം രാത്രി വാവ സുരേഷ് അണലിയെ പിടികൂടി. നാല് വയസോളമുള്ള പെൺ അണലിയാണ് ഇതെന്ന് വാവ പറഞ്ഞു. കുറച്ചു ദിവസങ്ങളായി വാവ സുരേഷിന് വരുന്ന ഫോൺ വിളികളൊക്കെയും ആറ്റിങ്ങൽ നിവാസികളുടേതായിരുന്നു. കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങൽ നഗരസഭയ്ക്ക് സമീപം നിന്ന് രണ്ടു മൂർഖനെ പിടികൂടിയത്. ഒരാഴ്ച മുൻപ് കൊല്ലമ്പുഴ ഭാഗത്തു നിന്നു പെരുമ്പാമ്പിനെയും പിടികൂടിയിരുന്നു.