തിരുവനന്തപുരം: ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സിവിൽ ഡിഫൻസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 10ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ചേമ്പറിൽ നടക്കും വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ പദ്ധതി വെബ്സൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മവും 2018ലെ പ്രളയരക്ഷാ പ്രവർത്തനത്തെ ആസ്പദമാക്കി ഫയർഫോഴ്സ് തയ്യാറാക്കിയ 'അതിജീവനം' എന്ന പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. ഫയർഫോഴ്സ് മേധാവി എ. ഹേമചന്ദ്രൻ, വി.എസ്. ശിവകുമാർ എം.എൽ.എ, ശശി തരൂർ എം.പി, മേയർ കെ. ശ്രീകുമാർ,അഡിഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡി.ജി.പി ലോക്നാഥ് ബെഹറ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വി. വേണു, ദുരന്ത നിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ശേഖർ എൽ. കുര്യാക്കോസ്, കളക്ടർ കെ. ഗോപാലകൃഷ്ണൻ, ആർ. പ്രസാദ്, എം. നൗഷാദ്, കെ. ഹരികുമാർ, ആർ. അജിത് കുമാർ, എം. നസീർ, വി. സിദ്ധകുമാർ തുടങ്ങിയവർ സംസാരിക്കും. രാവിലെ 10മുതൽ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ ഫയർഫോഴ്സിന്റെ രക്ഷാ ഉപകരണങ്ങൾ, രക്ഷാപ്രവർത്തനങ്ങളുടെ ഫോട്ടോ-വീഡിയോ എന്നിവയുടെ പ്രദർശനവും ഉണ്ടായിരിക്കും.