വെള്ളറട: കുന്നത്തുകാൽ ശ്രീചിത്തിരതിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂളിൽ ശാസ്ത്ര സാഹിത്യ മേള സ്പെക്ട്രോയ്ക്ക് തുടക്കമായി. ഡോ. മനോജ് ഡി.ജി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പുഷ്പവല്ലി, കൺവീനർ പ്രീജ പി.എം, പി.ടി.എ പ്രസിഡന്റ് പത്മജൻ നായർ, തുടങ്ങിയവർ സംസാരിച്ചു. മേളയോടനുബന്ധിച്ച് വിവിധ സ്റ്റാളുകളിലായി പ്രദർശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് ബി.എസ്.എൻ.എൽ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.