തിരുവനന്തപുരം: ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യാ വെസ്റ്റ് ഇൻഡിസ് മത്സരം കാണാനെത്തുന്ന 25000 കാണികൾക്ക് ഭക്ഷണമൊരുക്കുന്നത് കുടുംബശ്രീ.ഗ്യാലറിയിലെത്തുന്ന കാണികൾക്കുള്ള ഭക്ഷണ വിതരണമാണ് കുടുംബശ്രീ ഏറ്റെടുത്തിട്ടുള്ളത്. പൂർണമായും ഗ്രീൻപ്രോട്ടോകോൾ അനുസരിച്ചായിരക്കും കുടുംബശ്രീ ഫുഡ്‌കോർട്ട് നടത്തുക.ഇതിനു മുമ്പ് രണ്ടു തവണ സ്‌റ്റേഡിയത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടന്നപ്പോഴും കാണികൾക്ക് ഭക്ഷണമൊരുക്കാൻ കുടുംബശ്രീക്ക് അവസരം ലഭിച്ചിരുന്നു. അനാമിക, ജിയാസ് ഫുഡ്, അനുഗ്രഹ, ശ്രീശൈലം, പ്രത്യാശ, സാംജീസ്, ശ്രുതി, സമുദ്ര, ബിഗ് ബീറ്റ്സ് എന്നിങ്ങനെ ജില്ലയിലെ ഒമ്പത് യൂണിറ്റുകൾക്കാണ് ഭക്ഷണം തയ്യാറാക്കുന്നതിനുള്ള ചുമതല.ഒരു യൂണിറ്റിന് രണ്ടു കൗണ്ടറുകൾ വീതം ആകെ 18 എണ്ണംസ്റ്റേഡിയത്തിൽ പ്രവർത്തിക്കും. ഓരോ കൗണ്ടറിലും ഭക്ഷണം വിതരണം ചെയ്യാനും ബില്ല് നൽകാനും കൗൺറിന്റെ നിയന്ത്രണത്തിനുമായി ആറ്‌പേർ വീതമുണ്ടാകും. പ്രവേശന കവാടത്തിന്റെ മുന്നിലായി തയ്യാറാക്കുന്ന കുടുംബശ്രീ കൗണ്ടറുകളിൽ രണ്ടു മണിക്ക് മുമ്പു തന്നെ ഭക്ഷണവും പാനീയങ്ങളും സജ്ജീകരിക്കും.
ഇനം, വില ഇങ്ങനെ
കപ്പ, മീൻകറി 70 രൂപ
കപ്പ-കാന്താരി ചമ്മന്തി 30 രൂപ
ചിക്കൻ ബിരിയാണി 100 രൂപ
നാല് ചപ്പാത്തിയും ചിക്കൻകറിയും 100 രൂപ
നാല് ചപ്പാത്തിയും വെജിറ്റബിൾ കറിയും 70 രൂപ
ചായ 10 രൂപ, കാപ്പി 15 രൂപ
ഫ്രൂട്ട് സാലഡ് 40 രൂപ
ബർഗർ, സാൻഡ്വിച്ച്, ചപ്പാത്തിറോൾ എന്നിവയ്ക്കും കൂടാതെ കൊഴുക്കട്ട, ഇലയട എന്നിങ്ങനെ ആവിയിൽ പുഴുങ്ങിയ പലഹാരങ്ങൾക്കും 10 മുതൽ 20 വരെയാണ് വില.