ddd

നെയ്യാറ്റിൻകര :സമൂഹത്തിൽ ഭിന്നശേഷിക്കാരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് കെ.ആൻസലൻ എം.എൽ.എ പറഞ്ഞു.നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്‌മെന്റ് സൊസൈറ്റിക്ക് (നിഡ്‌സ്) കീഴിലെ സാഫല്യം വികലാംഗ പുനരധിവാസ അസോസിയേഷൻ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അസോസിയേഷൻ പ്രസിഡന്റ് എസ്.തങ്കമണി അദ്ധ്യക്ഷത വഹിച്ചു.വികാരി ജനറൽ മോൺ.ജി ക്രിസ്തുദാസ്,നിഡ്‌സ് ഡയറക്ടർ ഫാ.രാഹുൽ ബി ആന്റോ, എസ്.ഉഷാകുമാരി,ഫ്രാൻസിസ്, സൗമ്യ,എ.എം മൈക്കിൾ,അജിത തുടങ്ങിയവർ പ്രസംഗിച്ചു.