ആര്യനാട്: വ്യാഴാഴ്ച രാത്രി വീശിയടിച്ചകാറ്റിൽ വ്യാപകമായ കൃഷിനാശം. ആര്യനാട് ഇറവൂർ സ്വദേശി ബൈജു, യലിക്കട സ്വദേശി സുരേന്ദ്രൻ എന്നിവരുടെ വാഴകൃഷിയാണ് നശിച്ചത്. ബൈജു പാട്ടെത്തിനെടുത്ത കൊക്കോട്ടേലയിലെ വസ്തുവിൽ കൃഷി ചെയ്ത 250 ഏത്തവാഴകളാണ് നശിച്ചത്. സുരേന്ദ്രൻ ഇറവൂരിൽ കൃഷി ചെയ്ത വാഴകളും കാറ്റിൽ ഒടിഞ്ഞുവീണു. പല ഏലാകളിലെ വാഴകൃഷികളും നശിച്ചിട്ടുണ്ട്.