harshakumar

തിരുവനന്തപുരം: വിട്ടുമാറാത്ത രോഗങ്ങൾ കാരണം ദുരിതത്തിലായ യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു. മലയിൻകീഴ് അരുവിപ്പാറ കുഴിക്കാലംകോട് മേക്കുംകര അനിൽ ഭവനിൽ എൽ. ഹർഷകുമാറാണ് (46) ചികിത്സയ്‌ക്ക് പണമില്ലാതെ വലയുന്നത്. ശ്വാസംമുട്ടൽ, നെഞ്ചുവേദന, വൃക്ക തകരാർ തുടങ്ങിയ രോഗങ്ങൾ അലട്ടുന്ന ഹർഷകുമാർ നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തുടർച്ചയായ ക്ഷീണവും ശരീരവേദനയും കാരണം നടത്തിയ പരിശോധനയിൽ വയറ്റിൽ മുഴ വളരുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് ഹർഷകുമാറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്‌തത്. മുഴ കാൻസറിന്റെ ആരംഭമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. തുടർച്ചയായ രോഗങ്ങൾ കാരണം കൂലിപ്പണിക്കാരനായ ഹർഷകുമാറിന് ജോലിക്ക് പോകാനാകാത്ത അവസ്ഥയാണ്. ഏക ആശ്രയമായ ഭാര്യ ബിന്ദുവിന് വൃക്കരോഗമാണ്. സ്വന്തമായി വീടില്ലാത്ത ഇവർ നിലവിൽ ബന്ധുവീടുകളിലാണ് കഴിയുന്നത്. ഹർഷകുമാറിന്റെ ചികിത്സയ്ക്കായി അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരും. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയില്ല. ഇതിനായി സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ് കുടുംബം. ഹർഷകുമാറിന്റെ പേരിൽ കാട്ടാക്കട ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 15490100109335. ഐ.എഫ്.എസ്.സി: FDRL0001549. ഫോൺ: 7025485473.

ഫോട്ടോ: ഹർഷകുമാർ