നെയ്യാറ്റിൻകര :നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വക ആംബുലൻസിലെ യാത്രയ്ക്കിടെ മറന്നു വച്ച പണവും മറ്റ് രേഖകളും ആംബുലൻസ് ഡ്രൈവർ അരുൺ രോഗിയുടെ ബന്ധുക്കൾക്ക് തിരികെ നൽകി. വണ്ടി ക്ലീൻ ചെയ്യുമ്പോഴാണ് പണവും രേഖകളും അരുണിന് ലഭിച്ചത്. പെരുമ്പഴുതൂർ പഴിഞ്ഞിക്കുഴി സ്വദേശി ബിജുവിന്റേതാണ് പണവും രേഖകളും. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ പൊലീസ് സബ് ഇൻസ്പക്ടർ സെന്തിലിന്റെ സാന്നിധ്യത്തിലാണ് പണം ഉടമയ്ക്ക് കൈമാറിയത്.