കുറ്റിച്ചൽ: സിദ്ധസമാജ സ്ഥാപകർ സ്വാമി ശിവാനന്ദ പരമഹംസരുടെ ജന്മദിനമായ വൃശ്ചികമാസത്തിലെ കാർത്തിക തിരുനാൾ 24ന് കുറ്റിച്ചൽ പരുത്തിപ്പള്ളി സിദ്ധാശ്രമത്തിൽ വിവിധ പരിപാടികളോടെ നടത്തും. രാവിലെ 7 മുതൽ 8വരെ ജപം. 8.30 മുതൽ 11 വരെ ലഘു ഭക്ഷണം. ഉച്ചയ്ക്ക് 12.30 മുതൽ 2.20 വരെ സിദ്ധവിദ്യാഭ്യാസം. രാവിലെ 9 മുതൽ 12 വരെയും ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ ആത്മതത്ത്വ പ്രഭാഷണവും നടത്തും. ആശ്രമം പ്രസിഡന്റ് എസ്.ഉമാദേവി, ട്രഷറർ എസ്. രഘുനാഥൻ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും.