തിരുവനന്തപുരം: ജി.എസ്.ടി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് സാമ്പത്തികമായും മറ്റും പലവിധ ബുദ്ധിമുട്ടുകൾ നേരിടുന്ന പശ്ചാത്തലത്തിൽ വ്യവസായസംരംഭങ്ങൾക്ക് പ്രതിമാസ റിട്ടേണുകൾ സമർപ്പിക്കാൻ അനുവദിച്ചിരുന്ന സമയം ദീർഘിപ്പിക്കണമെന്ന് കേരള ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംസ്ഥാന ചെയർമാൻ ഡോ. ബിജു രമേശ് സർക്കാരിനോട് ആവശ്യപ്പെട്ടു.