ആര്യനാട്:മഴക്കെടുതിയാൽ ദുരിതമനുഭവിക്കുന്ന ക‌ർഷകത്തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്ന് കർഷകത്തൊഴിലാളിയൂണിയൻ ബി.കെ.എം.യു അരുവിക്കര മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എസ്.റഷീദിന്റെ അദ്ധ്യക്ഷതയിൽ ബി.കെ.എം.യു ജില്ലാ സെക്രട്ടറി പാപ്പനംകോട് അജയൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി സുകുമാരൻ നായർ,ഈഞ്ചപ്പുരി സന്തു,ഷെരീഫാ ബീവി,ആർ.ശ്രീധരൻ,അയിത്തി അശോകൻ,കൃഷ്ണൻ കാണി,വിക്രമൻ,ഈഞ്ചപ്പുരിബാബു,ആര്യനാട് ദേവദാസൻ എന്നിവർ സംസാരിച്ചു.