തിരുവനന്തപുരം : ശ്രീനാരായണ സേവാസംഘം ചെമ്പഴന്തിയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ഭക്തന്മാരുടെ സഹകരണത്തോടെ ചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തിൽനിന്നും ഡിസംബർ 30ന് രാവിലെ 6ന് ശിവഗിരി തീർത്ഥാടന പദയാത്ര സംഘടിപ്പിക്കുന്നു. കാട്ടായിക്കോണത്തുനിന്നും ആരംഭിക്കുന്ന പദയാത്ര വൈകിട്ട് 7 -ഒാടെ മഹാസമാധിയിൽ എത്തിച്ചേരും. യാത്രികർ പ്രണാമം അർപ്പിക്കും. പദയാത്ര പങ്കെടുക്കുന്നവർക്കുള്ള പീതാംബര ദീക്ഷ ഡിസം. 20ന് രാവിലെ 9ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽനിന്നും സ്വീകരിക്കാം. താത്പര്യമുള്ളവർ പേർ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ടി.കെ. സുകുമാരൻ, പ്രസിഡന്റ് ശ്രീനാരായണ സേവാ സംഘം, ചെമ്പഴന്തി (ഫോൺ: 9446179098), കെ.ആർ. വേണുഗോപാലൻ, സെക്രട്ടറി (ഫോൺ: 9633794765), എസ്. സുനിൽകുമാർ (മുട്ടട) പദയാത്ര ക്യാപ്ടൻ (ഫോൺ) 8921587695.