തിരുവനന്തപുരം:കുപ്പിവെള്ള പ്ലാന്റ് കിഡ്ക്കിന് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജലഭവന് മുന്നിൽ ഉപവാസം നടത്തി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാപ്രസിഡന്റ് കെ.ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ,യൂണിയൻ സംസ്ഥാന ട്രഷറർ പി.ശശിധരൻ നായർ, അക്വാ ജില്ലാസെക്രട്ടറി ജോയി എച്ച്.ജോൺ, കേരള വാട്ടർ അതോറിട്ടി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് കെ.ഗോപാലകൃഷ്ണൻ നായർ,എസ്.അഷറഫ് എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ഷാജി .ഒ.ആർ സ്വാഗതവും ജില്ലാട്രഷറർ ജി.എസ്.പ്രശാന്തൻ നന്ദിയും പറഞ്ഞു.