janet-orlene

കുഴിത്തുറ: കടലോര പ്രദേശത്തെ പരിതസ്ഥിതിയെ കുറിച്ച് പഠിക്കാനായി കടൽക്കര വഴിയുള്ള യുവതിയുടെ പദയാത്ര കന്യാകുമാരിയിലെത്തി. കർണാടക ബാംഗ്ലൂർ കൊത്തന്നൂർ സ്വദേശി ജാനറ്റ് ഓർലിനാണ് (27) മംഗലാപുരത്തിൽ നിന്ന് 60 ദിവസത്തിൽ 850 കിലോ മീറ്റർ കടൽക്കര വഴി നടന്ന് കന്യാകുമാരിയിലെത്തിയത്. കഴിഞ്ഞ ഒക്ടോബർ 5ന് മംഗലാപുരം പട്ടാപ്പട്ടി ബീച്ചിൽ നിന്ന് ആരംഭിച്ച പദയാത്രയാണ് കാസർകോട് വഴി പയ്യന്നൂർ, കൊച്ചി, കൊല്ലം, വർക്കല, തിരുവന്തപുരം വഴി വെള്ളിയാഴ്ച രാത്രി കന്യാകുമാരിയിൽ എത്തിയത്. കടലോര പ്രദേശത്തെ പരിതസ്ഥിതിയെ കുറിച്ച് റിസർച്ച് നടത്താനാണ് കടൽക്കര വഴി പദയാത്ര നടത്തിയതെന്നും കാസർകോട് കടൽക്കരയിൽ ധാരാളം മെഡിസിൻ വേസ്റ്റ് കടലിൽ നിക്ഷേപിച്ച് കടലോര പ്രദേശത്തെ നശിപ്പിക്കുകയാണെന്നും അവർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.