susrutha

കാട്ടാക്കട:കാട്ടാക്കട ശ്രുശ്രുത ചാരിറ്റബിൾ മെഡിക്കൽ ട്രസ്റ്റ് സംഘടിപ്പിച്ച രണ്ട് ദിവസത്തെ ക്യാൻസർ ബോധവത്കരണ വോളന്റിയർ പരിശീലന പരിപാടി ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.രണ്ട് ദിവങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയിൽ 150 വോളന്റിയർമ്മാർക്ക് പരിശീലനം നൽകി.ആർ.സി.സി,ഐ.എം.എ,പാലിയം ഇന്ത്യ,എസ്.ബി.ഐ ലൈഫ്,ശ്രുശ്രുത ആയുർവേദിക് റിസർച്ച് സെന്ററിലെ ഡോക്ടർമ്മാർ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.ഡോ.കൃഷ്ണകുമാർ,ഡോ.ശ്രീജാ കൃഷ്ണ,ഡോ.കൃഷ്ണപ്രസാദ്,ഡോ.ആദീപ്,ഡോ.മോഹൻറോയി തുടങ്ങിയവർ നേതൃത്വം നൽകി.