ബാലരാമപുരം: ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണിൽ കളിച്ചും മണ്ണപ്പം ചുട്ടും ആഘോഷിച്ച് ഗ്രീൻഡോം പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ ശ്രദ്ധേയരായി.മണ്ണാണ് ജീവൻ, മണ്ണിലാണ് ജീവൻ എന്ന മുദ്രാവാക്യം ഉയർത്തിക്കാടിയായിരുന്നു സ്കൂളിലെ ഈ വർഷത്തെ മണ്ണ്ദിനാഘോഷം.വിദ്യാർത്ഥികളും അദ്ധ്യാപകരും ചെരുപ്പ് ഒഴിവാക്കിയാണ് സ്കൂളിൽ എത്തിയത്.മണ്ണ് തൊട്ടുള്ള പരമ്പരാഗത കളികളിൽ കുട്ടികൾ പങ്കാളികളായി. മണ്ണിന്റെ മൂല്യവും അത് മലിനമാവാതെ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള അവബോധവും കുരുന്നുകൾക്ക് നൽകി.സ്കൂൾ പ്രിൻസിപ്പൽ നസീർ ഗസാലി, അദ്ധ്യാപകരായ വീണ.ആർ.വി,രേഷ്മ.എ.എം,എ.സുറുമി ആർ.എസ്,അശ്വതിരാജ്,ധന്യ.എം.എസ്,തസ്ലീമ,ശ്രുതി.ജി.എസ്, ആമിന നജീം,സൽമ യൂസഫ് തുടങ്ങിയവർ നേത്യത്വം നൽകി.