തിരുവനന്തപുരം: ശ്രീദേവി അമ്മ ഫൗണ്ടേഷൻ ജില്ലാ സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വർക്കല, നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. തിര‌ഞ്ഞെടുക്കപ്പെടുന്ന പ്ലസ്ടു, ഡിഗ്രി അവസാന വർഷ വിദ്യാ‌ർത്ഥികൾക്ക് ഫൗണ്ടേഷന്റെ ആറ്റിങ്ങൽ കേന്ദ്രത്തിലായിരിക്കും പരിശീലനം. മുൻ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ, പ്രൊഫസർമാർ തുടങ്ങിയവർ ക്ലാസുകൾ നയിക്കും. താത്പര്യമുള്ളവർ പേര്, മേൽവിലാസം, അവസാന വർഷ പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം 22ന് മുൻപ് 7510139779 എന്ന വാട്സാപ്പ് നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9526336245.