തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം 14 മുതൽ 16 വരെ പാലോട് നടക്കും. ബ്ലോക്ക് / മുനിസിപ്പൽ/ കോർപ്പറേഷൻ തലങ്ങളിൽ ഒന്നാം സ്ഥാനം നേടിയ കലാകായിക പ്രതിഭകളാണ് ജില്ലാ കേരളോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. ജില്ലാതലം മുതൽ ആരംഭിക്കുന്ന ദേശീയ യുവോത്സവ ഇനങ്ങളായ വായ്‌പാട്ട് (ക്ലാസിക്കൽ -ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസി, സിത്താർ, ഫ്ളൂട്ട്, വീണ, ഹാർമോണിയം (ലൈറ്റ്), ഗിത്താർ എന്നിവയിൽ മത്സരിക്കാൻ താത്പര്യമുള്ള യുവതീ - യുവാക്കൾ ഫോട്ടോ പതിച്ച അപേക്ഷ, സർക്കാർ അംഗീകരിച്ച തിരിച്ചറിയൽ രേഖയും പകർപ്പും സഹിതം 10നകം ജില്ലാ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മത്സരാർഥികൾ ജനുവരി ഒന്നിന് 15 വയസ് പൂർത്തിയായതും 30 വയസ് കഴിയാത്തതുമായ യുവതീ-യുവാക്കളായിരിക്കണം.