rvremes

തിരുവനന്തപുരം: മൃഗശാലകളിലെയും കാഴ്ചബംഗ്ളാവിലെയും തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഇൻഷ്വറൻസ്, പി.എഫ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും മ്യൂസിയം ആൻഡ് സൂ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സർക്കാരിനോട് ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് വി. ജയപ്രകാശ് കൺവെൻഷൻ ഉദ്ഘാടനം ചെ‌യ്‌തു. യൂണിയൻ ഭാരവാഹികളായി ഗാന്ധിപുരം നളിനകുമാർ ( പ്രസിഡന്റ് ), ജെ.എസ്. ശരത് (വൈസ് പ്രസിഡന്റ് ), ആർ.എൻ. രമേശ് ( ജനറൽ സെക്രട്ടറി ), കെ. അനിൽകുമാർ, കെ. വിനോദ് (സെക്രട്ടറിമാർ ), വി. ഉല്ലാസ് കുമാർ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.