തിരുവനന്തപുരം :കെ.പി.സി.സി ഭവന നിർമ്മാണ പദ്ധതിയിലേക്ക് വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ സമാഹരിച്ച അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടിയുടെ ജഗതിയിലെ വീട്ടിൽ വച്ചായിരുന്നു തുക കൈമാറിയത്. കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗവും യൂത്ത് കോൺഗ്രസിന്റെ മുൻകാല ഭാരവാഹിയുമായിരുന്ന അന്തരിച്ച ചെന്നിലോട് സുരേന്ദ്രനാഥിന്റെ ഭാര്യ സുധാകുമാരിക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഉമ്മൻചാണ്ടിയും ഭാര്യ മറിയാമ്മ ഉമ്മനും ചേർന്ന് കൈമാറി.വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ തമ്പാനൂർ രവി അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, അനിൽകുമാർ, ബിജു, എം.എ വാഹിദ്, പി.കെ.വേണുഗോപാൽ, കെ.എസ് ഗോപകുമാർ, പി.എസ്.പ്രശാന്ത്, എൻ.എസ്.നുസൂർ തുടങ്ങിയവർ പങ്കെടുത്തു.