തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം ഹയർസെക്കൻഡറി സ്‌കൂളിൽ ഭക്ഷ്യമേള 'രുചിക്കൂട്ട്- 2019' സംഘടിപ്പിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജയ്‌മോഹൻലാൽ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ജയാബിനി, ആർ.ഡി.സി കൺവീനർ ആലുവിള അജിത്, കൗൺസിലർ ഷീല, ഹെഡ്മിസ്ട്രസ് ഡീന ഒ.എച്ച്, പ്രസന്നൻ എ.പി തുടങ്ങിയവർ പങ്കെടുത്തു.ഫാസ്റ്റ്ഫുഡിന്റെ ദോഷവശങ്ങൾ കുട്ടികൾ മനസിലാക്കുന്നതിനായി നാടൻ വിഭവങ്ങൾ കോർത്തിണക്കിയാണ് മേള സംഘടിപ്പിച്ചത്.