ചേരപ്പള്ളി: ആര്യനാട് അയ്യൻകാലാമഠം ഭഗവതി ക്ഷേത്രത്തിൽ 10ന് കാർത്തിക പൊങ്കാല നടക്കും. രാവിലെ ക്ഷേത്ര മേൽശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതിഹോമം, 8ന് കാർത്തിക പൊങ്കാല, 9ന് പ്രസാദ ഉൗട്ട് എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ഇറവൂർ കെ.എസ്. സുഗതനും സെക്രട്ടറി സജി സരോവരവും അറിയിച്ചു.
കാർത്തിക പൂജ
ചീരാണിക്കര: കറ്റ കുവപ്ളാങ്ങര ആയിരവില്ലി ദുർഗാദേവി ക്ഷേത്രത്തിൽ 10ന് വൈകിട്ട് ക്ഷേത്ര മേൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ കാർത്തികപൂജ നടത്തുന്നതാണെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ചീരാണിക്കര പ്രദീപ് അറിയിച്ചു.
ക്രിസ്‌മസ് കരോൾ ആരംഭിച്ചു
ചേരപ്പള്ളി: തോളൂർ ശാലോം ലൂഥറൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ക്രിസ്‌മസ് കരോൾ ആരംഭിച്ചു. ക്രിസ്തുവിന്റെ തിരുപിറവിയും പുതുവത്സരവും അറിയിച്ചുകൊണ്ട് നടത്തുന്ന കരോൾ 22ന് സമാപിക്കും.