doctorate

തിരുവനന്തപുരം: ആയുർവേദ മെഡിസിനിൽ പ്രൊഫസർമാരായ ഡോക്ടർ ദമ്പതികൾക്ക് ഡോക്ടറേറ്റ് ലഭിച്ചു. പാങ്ങോട് പുത്തൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദിക് സ്റ്രഡീസ് ആൻഡ് റിസർച്ചിലെ പ്രൊഫസർമാരായ ഡോ.കെ.വി പ്രദീപ്, ഭാര്യ ഡോ. വി.എൽ. ഇന്ദു എന്നിവർക്കാണ് ഭുവനേശ്വർ ഉത്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്. കൊല്ലം അയത്തിൽ കൽപ്പനയിൽ എൻ. വിദ്യാധരന്റെയും രമാദേവിയുടെയും മകനാണ് പ്രദീപ്. അയിരൂപ്പാറ വിദ്യാ വിഹാറിൽ ബി.എൻ. വിദ്യാധനും കെ.എസ്. ലതികാദേവിയുമാണ് ഇന്ദുവിന്റെ മാതാപിതാക്കൾ.