ചീരാണിക്കര : തേക്കട നവഭാവന ഗ്രന്ഥശാല സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നാട്ടുണർവ് സാംസ്കാരികോത്സവം സംഘടിപ്പിച്ചു.വിവിധ കലാകായിക പരിപാടികളും അഖില കേരള വടംവലി മത്സരവും നടത്തി.ഗ്രന്ഥശാല പ്രസിഡന്റ് എസ്. രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനവും അവാർഡ് ദാനവും ലൈബ്രററി കൗൺസിൽ കൊല്ലം ജില്ലാ പ്രസിഡന്റ് ഡോ.കെ.പി.ഗോപൻ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശ്രേഷ്ഠ പുരസ്കാരം ലഭിച്ച താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കാഞ്ഞിരംപാറ മോഹനനെ ചടങ്ങിൽ ആദരിച്ചു.മുൻ എം.എൽ.എ ജെ.അരുന്ധതി, വെമ്പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷീലജ,ബ്ളോക്ക് പഞ്ചായത്ത് മെമ്പർ അൻസൂൽ റഹ്‌മാൻ,അഡ്വ.കെ.വി. ശ്രീകാന്ത്,വെമ്പായം വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് അഡ്വ.തുളസികുമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. മോഹനൻ നായർ,സംഘാടക സമിതി ചെയർമാൻ ജി.കുമാർ, ഗ്രന്ഥശാലാ സെക്രട്ടറി വി.വിഷ്ണു,വൈസ് പ്രസിഡന്റ് അസീം എന്നിവർ സംസാരിച്ചു.