തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ കാര്യവട്ടത്ത് ഇന്ന് നടക്കുന്ന രണ്ടാമത്തെ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തെ തുടർന്ന് കഴക്കൂട്ടം ഭാഗത്ത് ഉച്ചയ്ക്ക് 2 മുതൽ രാത്രി 11 വരെ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കഴക്കൂട്ടം മുതൽ ശ്രീകാര്യം വരെയുള്ള റോഡിന് സമാന്തരമായോ ഗതാഗത തടസം ഉണ്ടാക്കുന്ന തരത്തിലോ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുകയില്ല.മത്സരം കാണാനെത്തുന്നവരുടെ വാഹനങ്ങൾ മാത്രമേ കഴക്കൂട്ടം, ചാവടിമുക്ക് എന്നിവിടങ്ങളിൽ നിന്ന് കാര്യവട്ടത്തേക്ക് കടത്തിവിടുകയുള്ളൂ,
വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത് ഇങ്ങനെ
ആറ്റിങ്ങലിൽ നിന്ന് ശ്രീകാര്യത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ അടക്കമുള്ള വാഹനങ്ങൾ വെട്ടുറോഡ് നിന്ന് തിരിഞ്ഞ് ചന്തവിള-കാട്ടായിക്കോണം-ചേങ്കോട്ടുകോണം - ചെമ്പഴന്തി -ശ്രീകാര്യം വഴി പോകണം
ആറ്റിങ്ങലിൽ നിന്ന് ശ്രീകാര്യത്തേക്ക് വരുന്ന ലൈറ്റ് വാഹനങ്ങൾ കഴക്കൂട്ടം ബൈപ്പാസിലൂടെ വന്ന് മുക്കോലയ്ക്കൽ - കുളത്തൂർ -മൺവിള - ചാവടിമുക്ക് വഴി പോകണം
കഴക്കൂട്ടത്തേക്ക് പോകേണ്ട ലൈറ്റ് വാഹനങ്ങൾ ചാവടിമുക്കിൽ നിന്ന് തിരിഞ്ഞ് എൻജി.കോളേജ്, - മൺവിള- കുളത്തൂർ- മുക്കോലയ്ക്കൽ വഴി പോകണം
നഗരത്തിൽ നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഉള്ളൂർ നിന്ന് തിരിഞ്ഞ് ആക്കുളം വഴി കുഴിവിള ബൈപ്പാസിലെത്തി പോകണം
പാർക്കിംഗ് സ്ഥലങ്ങൾ
കഴക്കൂട്ടത്ത് നിന്ന് വരുന്ന വാഹനങ്ങൾ കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ് (എല്ലാ വാഹനങ്ങളും), കാര്യവട്ടം -തൃപ്പാദപുരം റോഡിന്റെ ഒരുവശം (ബസുകൾ), അമ്പലത്തിൻകര മുസ്ളിം ജമാഅത്ത് ഗ്രൗണ്ട് (ഇരുചക്രവാഹനങ്ങൾ), കഴക്കൂട്ടം ബൈപ്പാസ് പാർക്കിംഗ് ഗ്രൗണ്ട് (ടെക്നോപാർക്കിന് എതിർവശം) ൽ പാർക്ക് ചെയ്യണം. ശ്രീകാര്യത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഗവ.കോളേജ് കാര്യവട്ടം, ബി.എഡ് സെന്റർ കാര്യവട്ടം, എൽ.എൻ.സി.പി.ഇ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. വിവരങ്ങൾക്ക് ഫോൺ: 0471 2558731, 32