തിരുവനന്തപുരം: സിഡ്കോയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സിഡ്കോ ജീവനക്കാർ നാളെ രാവിലെ 10ന് ഹെഡ് ഓഫീസിന് മുന്നിൽ ധർണ നടത്തും. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. സി. ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ അനിൽ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ജയൻബാബു, സിഡ്കോ സ്റ്രാഫ് യൂണിയൻ പ്രസിഡന്റ് പി.എസ്. മധുസൂദനൻ, ഡിസ്കോ വർക്കേഴ്സ് യൂണിയൻ സെക്രട്ടറി രവീന്ദ്രൻ നായർ തുടങ്ങിയവർ സംസാരിക്കും.