മലയിൻകീഴ്:മലയിൻകീഴ് ഗ്രാമപഞ്ചായത്തും ഹോമിയോപ്പതി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് മലയിൻകീഴ് ദ്വാരക ആഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻനായർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്.ശ്രീകാന്തിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.സി.എസ്.പ്രദീപ്,ജില്ലാപഞ്ചായത്ത് അംഗങ്ങളായ എസ്.ശോഭനകുമാരി,വി.ആർ.രമാകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരോജിനിഅമ്മ,ബ്ലോക്ക് പഞ്ചായത്ത് അംഗം മായാരാജേന്ദ്രൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.വിജയകുമാർ,എസ്.ചന്ദ്രൻനായർ,കെ.ഷിബുലാൽ,ഡോ.കെ.എം.ഫെമിന,ഡോ.നിഷ.വി.രാജ്, ഡോ.ആർ.എസ്.രമ്യ എന്നിവർ സംസാരിച്ചു.ക്യാമ്പിനോടനുബന്ധിച്ച് നടക്കുന്ന ആരോഗ്യ ബോധവത്കരണ ക്ലാസിന് ഡോ.എ.ജെ. അഗസ്റ്റിൻ നേതൃത്വം നൽകി.