ബാലരാമപുരം: സ്കൂൾ വിദ്യാർത്ഥിയെ ഫോൺ വഴി പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയ കേസിൽ രണ്ടുപേർ പിടിയിൽ. മംഗലത്തുകോണം തേരിവിള വീട്ടിൽ ശംഭു എന്ന് വിളിക്കുന്ന അഭയ് (21) രാമപുരം വാഴോട്ടുവിളാകം വീട്ടിൽ​ ഉണ്ണി എന്ന് വിളിക്കുന്ന ര‌ഞ്ജിത്ത് (21)​ എന്നിവരാണ് അറസ്റ്റിലായത്. ബാലരാമപുരം സി.ഐ ജി.ബിനു,​ എസ്.ഐ വിനോദ് കുമാർ,​ അഡി.എസ്.ഐമാരായ വൈ.എസ്.തങ്കരാജ്,​ സാബു.എം.എസ്,​ എ.എസ്.ഐമാരായ സജീവ്,​ പ്രശാന്ത്,​ എസ്.സി.പി.ഒ അനിൽകുമാർ എന്നിവരുടെ നേത്യത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അക്രമികളുടെ ഫോൺ കോൾ പരിശോധിച്ചതിൽ പല പെൺകുട്ടികളുമായി ഇത്തരത്തിൽ ബന്ധമുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ റിമാൻഡ് ചെയ്തു.