തിരുവനന്തപുരം: കോ-ഓപ്പറേറ്റീവ് അക്കാഡമി ഒഫ് പ്രെഫഷണൽ എഡ്യുക്കേഷന്റെ (കേപ്പ്) തൊഴിലാളി വിരുദ്ധ നിലപാടുകളിലും മാനേജ്മെന്റ് നയങ്ങളിലും പ്രതിഷേധിച്ച് കേപ്പ് സ്റ്രാഫ് ഓർഗനൈസേഷൻ (കേപ്സോ) കേപ്പ് ഹെഡ് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. കെ.എസ് ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേപ്സോ ജനറൽ സെക്രട്ടറി ആർ. തുളസീധരൻ അദ്ധ്യക്ഷനായി. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് അനിൽകുമാർ, ജില്ലാ സെക്രട്ടറി നിസാമുദ്ദീൻ, എൻ.ജി.ഒ അസോസിയേഷൻ വൈസ് പ്രസിഡന്റ് എ.രാജശേഖരൻ നായർ, എ.ഐ.സി.സി മെമ്പർ കെ.എസ് ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. ശ്രീജി ടി.ജി സ്വാഗതവും അനീഷ് എ അസീസ് നന്ദിയും പറഞ്ഞു.