ചിറയിൻകീഴ്: കുറക്കട മരങ്ങാട്ടുകോണം സ്വദേശി ശേഷസായിയെ തടഞ്ഞു നിറുത്തി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിലായി. വെയിലൂർ കൈലാത്തുകോണം ബാലഭദ്ര ദേവീക്ഷേത്രത്തിന് സമീപം വത്സല ഭവനിൽ വിമിൻ മോഹൻ (34), ഇടക്കാട് കെ.കെ ഭവനത്തിൽ സജീവ് (44) എന്നിവരെയാണ് ചിറയിൻകീഴ് പൊലീസ് അറസ്റ്റു ചെയ്തത്. ചിറയിൻകീഴ് ഐ.എസ്.എച്ച്.ഒ സജീഷ് എച്ച്.എൽ, എസ്.ഐ വിനീഷ്, അഡിഷണൽ എസ്.ഐ ജയകുമാർ, എ.എസ്.ഐമാരായ ഷജീർ, നുജൂം, എസ്.സി.പി.ഒമാരായ ശരത്, നിസാം, സി.പി.ഒമാരായ അരുൺ, അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ്ചെയ്തു.