ബാലരാമപുരം: മദ്ധ്യവയസ്കനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് വെള്ളാപ്പള്ളി കുണ്ടറത്തല വീട്ടിൽ വിജയൻ ആശാരി (50)​ ആണ് തൂങ്ങിമരിച്ചത്. അടുത്ത ബന്ധുവാണ് വിവരം പൊലീസിൽ അറിയിച്ചത്. ഇന്നലെ പകലായിരുന്നു സംഭവം. നരുവാമൂട് പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ: ശോഭ. മക്കൾ: കവിത,​വിനീത്.