തിരുവനന്തപുരം: കർഷകത്തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ നാല് താലൂക്ക് ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി. തിരുവനന്തപുരം താലൂക്ക് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു ജില്ലാ സെക്രട്ടറി പാപ്പനംകോട് അജയൻ അദ്ധ്യക്ഷനായി. ചിറയിൻകീഴ് താലൂക്ക് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണയും ബി.കെ.എം.യു സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ബി ഇടമന ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് താലൂക്ക് ഓഫീസ് മാർച്ച് കിസാൻസഭ ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര താലൂക്ക് ഓഫീസ് മാർച്ച് എ.ഐ.ടി.യു.സി ജില്ലാസെക്രട്ടറി മീനാങ്കൽകുമാർ ഉ്ദഘാടനം ചെയ്തു.