പാലോട്: പെരിങ്ങമ്മലയിൽ സ്ഥോടകവസ്തു നിർമ്മാണ ഫാക്ടറി സ്ഥാപിക്കാൻ അനുമതി തേടി സ്വകാര്യ വ്യക്തി പഞ്ചായത്തിനെ സമീപിച്ചതായി പരിസ്ഥിതി സംരക്ഷണ സമിതി. എന്നാൽ സ്ഥോടകവസ്തു ഫാക്ടറിക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് പെരിങ്ങമ്മല പരിസ്ഥിതി സംരക്ഷണ സമിതി പഞ്ചായത്ത് സെക്രട്ടറിക്ക് നാളെ നിവേദനം നൽകുമെന്ന് പരിസ്ഥിതി പ്രവർത്തകരായ സാലി പാലോട്, സലീം പള്ളിവിള, നിസാർ മുഹമ്മദ് സുൽഫി, ജി.ആർ. ഹരി, അസീം പള്ളിവിള, കിരൺ പാങ്ങോട്, ഫൈസൽ താന്നിമൂട്, വിമൽരാജ്, അൻസാരി കൊച്ചുവിള രാജേന്ദ്രൻ കണ്ണൻ കോട്, വി. മോഹനൻ, ഇടിഞ്ഞാർ ജോയി എന്നിവർ യോഗത്തിൽ അറിയിച്ചു. അതേസമയം ഫാക്ടറി സ്ഥാപിക്കാൻ അനുമതി ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഭരണ സമിതി അനുമതി നൽകിയിട്ടില്ലെന്നും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ പറഞ്ഞു.