photoototo

ചേർത്തല:കളിക്കുന്നതിനിടെ വീടിനു സമീപത്തെ കുളത്തിൽ വീണ് രണ്ടര വയസുകാരൻ മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 6-ാം വാർഡ് കന്നിമേൽ മോബിൻ-ജിൻസി ദമ്പതികളുടെ മകൻ ജോ ഇമ്മാനുവലാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ വീടിന് മുന്നിലെ കുളത്തിൽ വീഴുകയായിരുന്നു. ഈ സമയം അമ്മയും മ​റ്റുള്ളവരും വീടിനുള്ളിലായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. സംസ്‌കാരം നടത്തി. സഹോദരങ്ങൾ :എയ്ഞ്ചൽ ജാൻസി, ജൂവൽ ജാൻസി.