തിരുവനന്തപുരം: യു.ജി.സി അക്കാഡമിക്ക് സ്റ്റാഫ് കോളേജ് കേരള ഘടകത്തിന്റെ മുൻ ഡയറക്ടർ (കൈലാസ് നഗർ, കെ 37, പട്ടം )ഡോ.ജേക്കബ് ജോൺ കട്ടക്കയം (74) നിര്യാതനായി. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് ഇന്നലെ രാത്രി 8.30ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സർവകലാശാല സോഷ്യോളജി വകുപ്പിൽ പ്രൊഫസറായിരുന്ന ഡോ.ജേക്കബ് 2010ലാണ് വിരമിച്ചത്. ഇന്ത്യൻ സോഷ്യോളജിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റും സെക്രട്ടറിയുമായും സേവനമനുഷ്ഠിച്ചു. സെന്റർ ഫോർ ജെറന്റോളജിക്കൽ സ്റ്റഡീസ് ഡയറക്ടറായിരുന്നു. ഇന്റർനാഷണൽ സോഷ്യോളജിക്കൽ സൊസൈറ്റിയിലെ കമ്മിറ്റികളിലൊന്നിന്റെ ചെയർമാനായിരുന്നു. ഒമ്പത് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കേരള സോഷ്യോളജിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. അമേരിക്കയിലെ ഡ്യൂക്, മോണ്ട്ക്ളെയർ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു.
ഭാര്യ:മുൻ പബ്ളിക് പ്രോസിക്യൂട്ടർ ഗ്രേസി ജോൺ കട്ടക്കയം. മക്കൾ: ജിബി ജോൺ കട്ടക്കയം (ടൈംസ് ഒഫ് ഇന്ത്യ, ഡൽഹി), ജിഷ ജോൺ കട്ടക്കയം (എൻജിനിയർ, യു.എസ്).മരുമക്കൾ: മീര മാത്യൂ തേരേഴത്ത് (അസി.പ്രൊഫസർ, സിംബയോസിസ്, ഡൽഹി), വിവേക് മീൻപുഴക്കൽ (യു.എസ്). സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് പട്ടം സെന്റ് മേരീസ് പള്ളിയിൽ.