kovalam

കോവളം:ടൂറിസം വകുപ്പിന്റെ ഗ്രീൻകാർപെറ്റ് പദ്ധതിയുടെ ഭാഗമായി കോവളത്ത് ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.സമുദ്ര,ഗ്രോവ്,ലൈറ്റ് ഹൗസ് ബീച്ചുകളിലായി നടത്തിയ ശുചീകരണത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് കോളേജ് വിദ്യാർത്ഥികൾ,വാഴമുട്ടം ഗവൺമെന്റ് ഹൈസ്‌കൂൾ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ,ഇക്കോപ്രിസർവ് തൊഴിലാളികൾ,ടൂറിസം വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കാളികളായി.ശുചികരണ യജ്ഞ പരിപാടി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.ഇൻഫർമേഷൻ ആഫീസർ പ്രേംഭാസ്,കോവളം സുകേശൻ,ഭദ്രൻ,എസ്.പി.സി കോഡിനേറ്റർ ടി.ബിജു,പ്രീതാലക്ഷ്മി അദ്ധ്യാപകരായ ജയശ്രീ,കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.