കോവളം: വിഴിഞ്ഞം ഫിഷ്‌ലാന്റിൽ അജ്ഞാത വൃദ്ധന്റ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ട് 6 ഓടെയാണ് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളുടെ സമീപത്തായി മൃതദേഹം കണ്ടെത്തിയത്. ഇയാൾ ആറു വർഷത്തിലേറെയായി തീരദേശ മേഖലയിൽ ചുറ്റിപ്പറ്റി ഉണ്ടായിരുന്നതായും തമിഴ്‌നാട് സ്വദേശിയാണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി.