ksta

കാട്ടാക്കട:കേരള സ്കൂൾ ടീചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഭാ സംഗമം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഐ.ബി.സതീഷ്.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ ചെയർമാൻ ജി.സ്റ്റീഫൻ,കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം പി.വി.രാജേഷ്,ജില്ലാ ട്രഷറർ പ്രസാദ് രാജേന്ദ്രൻ,ജില്ലാ സെക്രട്ടറി എം.എസ്.പ്രശാന്ത്,എൻ.ശ്രീകുമാർ,സ്വാഗത സംഘം ചെയർമാൻ എം.അനിൽകുമാർ,എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർ ടി.വി.വിനീഷ്,ടി.എസ്.അജി എന്നിവർ സംസാരിച്ചു.കാട്ടാക്കട ഉപജില്ലയിൽ എസ്.എസ്.എൽ.സിയ്ക്കും ഹയർ സെക്കൻഡറിക്കും മികച്ച വിജയം കൈവരിക്കുന്ന സ്കൂളുകൾക്ക് കെ.എസ്.ടി .എ നൽകുന്ന എവർറോളിംഗ് ട്രോഫി മാറനല്ലൂർ സകൂളിനും മൈലച്ചൽ സ്കൂളിനും മന്ത്രി സമ്മാനിച്ചു.നൂറു ശതമാനം വിജയം കൈവരിച്ച പ്ലാവൂർ,കീഴാറൂർ,പേയാട്, മലയിൻകീഴ് ബോയ്സ്,നെയ്യാർഡാം,കണ്ടല,ഉത്തരംകോട് ഇരുവേലി,പൂഴനാട് ,ചൊവ്വള്ളൂർ എന്നീ ഹൈസ്കൂളുകൾക്കും മന്ത്രി പുരസ്കാരം വിതരണം ചെയ്തു.