കല്ലമ്പലം:ഞെക്കാട് ഗവ.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രേഷ്ഠ ബാല്യം പദ്ധതിയുടെ ഭാഗമായി പ്രീപ്രൈമറി കെട്ടിടം നവീകരിച്ചു.ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് കെ.ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽമാരായ എം.ആർ.മധു,ആർ.പി.ദിലീപ്,വാർഡ്‌ അംഗം അജി, പ്രമീള ചന്ദ്രൻ,ലില്ലി,അനീഷ്‌,സജി,ആര്യ നന്ദ എന്നിവർ പ്രസംഗിച്ചു.