adv-madavoor-anilsamsarik

കല്ലമ്പലം :വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുക്കുന്ന തൊഴിലാളികൾ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ 10ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചാരണാർത്ഥമുള്ള വടക്കൻമേഖലാ ജാഥ പ്രയാണം തുടരുന്നു.എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ അഡ്വ.മടവൂർ അനിൽ ക്യാപ്റ്റനും,വി.റീന വൈസ് ക്യാപ്ടനും,മരുതൂർ വിജയൻ മാനേജരുമായുള്ള ജാഥ കരവാരം പഞ്ചായത്തിലെ തോട്ടയ്ക്കാട് ജംഗ്ഷനിൽ ആരംഭിച്ചു .വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്ടൻ അഡ്വ.മടവൂർ അനിൽ,വൈസ് ക്യാപ്ടൻ വി.റീന,മാനേജർ മരുതൂർ വിജയൻ,ജാഥാ അംഗങ്ങളായ ജി.വിജയകുമാർ,കെ.എം.ലാജി,എസ്.പ്രവീൺ ചന്ദ്ര,ആർ.മോഹനൻ,രാജേന്ദ്രൻ, ശോഭനൻ,സരിത,പി.ജി.മധു,എസ്.തങ്കമണി എന്നിവർ സംസാരിച്ചു ഇവർക്ക് പുറമെ വിവിധ പഞ്ചായത്തുകളിലെ യൂണിയൻ നേതാക്കളായ എസ്.സുരേഷ്കുമാർ,ഐ.എസ്.ദീപ,ശ്രീനാഥ് ,ശാരിക,ബഷീർ,എസ്.പുഷ്പലത,അടുക്കൂർ ഉണ്ണി, എച്ച്.നാസർ,ഷൈജുദേവ്,കെ ജി.പ്രിൻസ്,കെ.രാജേന്ദ്രൻ,എസ്.രഘുനാഥൻ,ആർ.കെ.ബൈജു,എം.രഘു,ബീന,ബി.എൻ‌. ജയകുമാർ,ബി.വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.