vld-1

വെള്ളറട: സാന്ത്വന പരിപാലനത്തിന് ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് വീണ്ടും ഒന്നാം സ്ഥാനത്ത് . അശരണർക്കും അവശർക്കും ഒരു കൈതാങ്ങ് നിരാലമ്പരായ രോഗികൾക്ക് സാന്ത്വന സ്പർശമായ പരിചരണം നൽകുന്നതിലാണ് ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയറിനുള്ള ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള അംഗീകാരം നേടിയത്. തിരുവന്തപുരത്തു വച്ച് നടന്ന പരിപാടിയിൽ പഞ്ചായത്തിനുള്ള അവാർഡ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. വി അജയകുമാറിനും മെഡിക്കൽ ഓഫീസർ ഡോ: കെ.വി വിനോജിനും കൈമാറി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുദർശനൻ , ഗ്രാമപഞ്ചായത്ത് അംഗങ്ങൾ , ആരോഗ്യ വകുപ്പ് പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. നാലാം തവണയാണ് ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയറിനുള്ള പുരസ്കാരം നേടുന്നത്. 2018 ൽ മികച്ച പാലിയേറ്റീവ് നഴ്സിനുള്ള പുരസ്കാരവും ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ നഴ്സ് എൽ. വി ഷീബയ്ക്കാണ് ലഭിച്ചത്. പൂഴനാട് പ്രാഥമിക ആരോഗ്യകേന്ദ്രവും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.