വെഞ്ഞാറമൂട്: മിതൃമ്മല ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എസ്.എം. റാസി അദ്ധ്യക്ഷനായി. കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജി. ശിവദാസൻ, ജി.എസ്. ബീന, ഡി. വിജയകുമാർ, ഡോ. ജേക്കബ് ജോൺ, എസ്. ജോയ്മോൻ, സി.എസ്. ശ്രീകല, എസ്. ബൈജു, കെ.എസ്. ഷിബു, എസ്. ഷൈനി, എസ്.എസ്. രാജേഷ്, എ.ആർ. നസീം തുടങ്ങിയവർ സംസാരിച്ചു. എസ്. ബിന്ദു സ്വാഗതവും എസ്. രജിത നന്ദിയും പറഞ്ഞു.