തിരുവനന്തപുരം: സാധു ഗോപാലസ്വാമി ട്രസ്റ്റ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഹിമാലയ ഋഷിസംഗമം 11ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ആരംഭിക്കും. ഋഷികേശിലെ കൈലാസാശ്രമത്തിലെ പ്രധാന ആചാര്യനായ സ്വാമി മേധാനന്ദപുരി, ഉത്തരകാശിയിലെ ആദിശങ്കര ബ്രഹ്മ വിദ്യാപീഠത്തിലെ ആചാര്യൻ സ്വാമി ഹരിബ്രഹ്മമേന്ദ്രാനന്ദ, സ്വാമി ശർവാനന്ദഗിരി, സ്വാമി പരമാനന്ദഗിരി തുടങ്ങിയവർ ഇന്ന് തലസ്ഥാനത്തെത്തും. വട്ടിയൂർക്കാവ് മൂന്നാംമൂട് ആശ്രമത്തിലെ ഭാരവാഹികൾ സ്വാമിമാരെ സ്വീകരിക്കും. മാണ്ഡൂക്യ ഉപനിഷത്തും അതിന്റെ കാരികയുമാണ് ഇത്തവണ ഋഷിസംഗമത്തിൽ ചർച്ച ചെയ്യുക. സംഗമം 16ന് അവസാനിക്കും.