മുടപുരം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ രക്ഷാകർതൃ വിദ്യാഭ്യാസം എന്ന പരിപാടി സംഘടിപ്പിച്ചു. എസ്.ആർ.ജി കൺവീനർ മുഹമ്മദ് അൻസാരി ക്ലാസെടുത്തു. പി.ടി.എ വൈസ് പ്രസിഡന്റ് സൈന ബീവി അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക എസ്. സലീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുൾഫിക്കർ നന്ദിയും പറഞ്ഞു.