തിരുവനന്തപുരം: ദേശീയബാലതരംഗം സംസ്ഥാന കലോത്സവം 'ശലഭമേള' 26 മുതൽ 29 വരെ അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിൽ നടക്കും. 3 വയസ് മുതൽ 5 വയസുവരെയുള്ള കുട്ടികൾക്കായി നറുതരംഗം, 9 വയസുവരെയുള്ളവർക്കായി തളിർതരംഗം, 12 വയസുവരെയുള്ളവർക്കായി കതിർതരംഗം, 15 വയസുവരെ മലർതരംഗം, 18 വയസുവരെയുള്ളവർക്കായി നിറതരംഗം തുടങ്ങി അഞ്ച് തരംഗങ്ങളായാണ് മത്സരം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായാണ് മത്സരം. പങ്കെടുക്കാൻ താത്പര്യമുള്ളവർ 25ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനും അന്വേഷണങ്ങൾക്കും ചെയർമാൻ, ദേശീയബാലതരംഗം കേന്ദ്രസമിതി, ഫ്ലാറ്റ് നമ്പർ എ, ലീല ഷെൽട്ടേഴ്സ്, പുന്നൻറോഡ്, സ്റ്റാച്യൂ,​ തിരുവനന്തപുരം- 39 എന്ന വിലാസത്തിലോ 0471 4010532,​ 9496030412,​ 9846543534 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.