പാലോട്: തെക്കൻ കേരളത്തിലെ പ്രധാന കാർഷിക മഹോത്സവങ്ങളിലൊന്നായ പാലോട് കാർഷിക-കലാ സാംസ്‌കാരിക മേളയും കന്നുകാലിച്ചന്തയും വിനോദസസഞ്ചാര വാരാഘോഷവും നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികളായി എം. ഷിറാസ്ഖാൻ (ചെയർമാൻ), ഇ. ജോൺകുട്ടി ( ജനറൽ സെക്രട്ടറി), വി.എസ്. പ്രമോദ് ( ട്രഷററർ), എന്നിവരെ തിരഞ്ഞെടുത്തു. കൃഷ്ണൻകുട്ടി (സ്റ്റേജ് ആൻഡ് സ്റ്റാൾ), പി. രജി (പ്രോഗ്രാം), സിയാദ് (സ്‌പോർട്‌സ്), ജി. രാജീവ് (സെമിനാർ), എസ്. പാപ്പച്ചൻ (പ്രചരണം), അംബു. ആർ. നായർ (ഡോക്യുമെന്ററി ഫെസ്റ്റ്), എസ്.പി. മണികണ്ഠൻ (ഡക്കേറഷൻ ആൻഡ് ഗസ്റ്റ്), എസ്.ടി. ബിജു (മീഡിയ), ടി.എസ്. ബിനോജ് (ദീപാലങ്കാരം), ഗോപീകൃഷ്ണൻ (പുസ്തകോത്സവം), അനസ് തോട്ടംവിള (ഘോഷയാത്ര) എന്നിവരെ കമ്മിറ്റികളുടെ കൺവീനർമാരായും തിരഞ്ഞെടുത്തു. . ഇത്തവണയും ഫെബ്രുവരി 7 മുതൽ 16 വരെ വൈവിദ്ധ്യ പൂർണമായ പരിപാടികളോടെയാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ പബ്ലിസിറ്റി ലേലം 14ന് നടക്കും.