തിരുവനന്തപുരം: ശംഖുംമുഖം ഉദയ് സ്യൂട്ട്‌സിൽ ത്രിദിനദേശീയ കൈപ്പട കലോത്സവം ഇന്ന് രാവിലെ 9.30ന് കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിക്കും. സൂര്യ കൃഷ്ണമൂർത്തി,​ ജോണി എം.എൽ,​ കെ.ജെ. സുരേഷ്,​പി.വി. ബാലൻ തുടങ്ങിയവർ സംസാരിക്കും. ഇന്ത്യയിലെ മികച്ച കലിഗ്രാഫർ എന്ന ഖ്യാതിനേടിയ അച്യുത് പാലവ്, പ്രൊഫ. സന്തോഷ് ക്ഷീർസാഗർ (ഡീൻ, ജെ.ജെ. സ്‌കൂൾ ഒഫ് ആർട്‌സ്, മുംബയ്), ഉദയകുമാർ (ഐ.ഐ.ടി ഗുവാഹത്തി), മുംബയ് ഐ.ഐ.ടി ഫാക്കൽ​റ്റി മേധാവി പ്രൊഫ.ജി.വി. ശ്രീകുമാർ, കൽപേഷ് ഗോസാവി, അക്ഷയ തോംബ്റേ, നിഖിൽ അഫാലെ, ഖമർ ഡാഗർ, പ്രൊഫ. സുരേഷ് കെ. നായർ, സുദീപ് ഗാന്ധി, ഇങ്കു കുമാർ, മനോജ് ഗോപിനാഥ്, കലിഗ്രഫി രാജ്യാന്തര പുരസ്‌കാര ജേതാവ് നാരായണഭട്ടതിരി തുടങ്ങിയവർ പങ്കെടുക്കും. ശില്പശാല,​ പ്രഭാഷണം,​ ലൈവ് ഡെമോ,​ നൃത്തം,​ സംഗീതം തുടങ്ങിയവയാണ് പരിപാടി. കൂടാതെ 14വരെ ശംഖുംമുഖം ആർട്ട് മ്യൂസിയത്തിൽ ഇന്ത്യൻ കലിഗ്രഫി പ്രദർശനവും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യം.