saikrishna-school

പാറശാല: ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിറുത്തി ചെങ്കൽ സായ്കൃഷ്ണ പബ്ളിക് സ്‌കൂളിൽ സംഘടിപ്പിച്ച ഭക്ഷ്യവിപണനമേള കെ. ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സമൂഹത്തിൽ പരസ്പര സഹകരണവും കർത്തവ്യ ബോധവുമുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം ഭക്ഷ്യമേളയിലൂടെ സമാഹരിച്ച തുക ആലപ്പുഴയിലെ പ്രളയ ബാധിതരിൽ ഒരാളായ മനോജിന് വീട് നിർമ്മിക്കുന്നതിനായി ചെലവഴിച്ചു. ഇത്തവണ വൃദ്ധയും പേരക്കുട്ടികളും അടങ്ങുന്ന നിരാശ്രയരായ കുടുംബത്തിന് വേണ്ടി ചെലവഴിക്കാനാണ് തീരുമാനം. സ്‌കൂൾ അക്കാഡമിക് ഡയറക്ടർ രാധാകൃഷ്ണൻ, മാനേജർ മോഹൻകുമാർ, പ്രിൻസിപ്പൽ രേണുക, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.