dec08c

ആറ്റിങ്ങൽ:നഗരസഭയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളുന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തി.അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.ബൈപാസിന്റെ കാര്യത്തിലും സ്റ്റീൽഫാക്ടറിയുടെ കാര്യത്തിലും ബി.സത്യൻ എം.എൽ.എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് എം.പി പറഞ്ഞു.മണ്ഡലം പ്രസിഡന്റ് ആറ്റിങ്ങൽ സതീഷ് അദ്ധ്യക്ഷത വഹിച്ചു.ബി.ആർ.എം.ഷഫീർ,അഡ്വ.വി.ജയകുമാർ,വി.എസ്.അജിത്കുമാർ,പി.ഉണ്ണികൃഷ്ണൻ, വക്കംസുകുമാരൻ,അംബിരാജ,തോട്ടവാരം ഉണ്ണികൃഷ്ണൻ,ജോസഫ്‌പെരേര എന്നിവർ സംസാരിച്ചു.