ആറ്റിങ്ങൽ:ജി.വി.ആർ.എം.യു.പി സ്കൂളിൽ രക്ഷാകർതൃവിദ്യാഭ്യാസ പരിപാടിയും കിഴുവിലം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും നടന്നു.പഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്.ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ.ശ്രീകണ്ഠൻ നായർ പഠനോപകരണം വിതരണം ചെയ്തു.എച്ച്.എം എൽ.സലീന,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഞ്ചു പ്രദീപ്,പി.ടി.എ പ്രസിഡന്റ് ശ്യാം കൃഷ്ണ,സ്കൂൾ മാനേജർ പി.സി.നാരായണൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി വൈസ് ചെയർമാൻ പ്രദീപ് എന്നിവർ സംസാരിച്ചു.എസ്.ആർ.ജി കൺവീനർ ടി.പി.രഞ്ജുഷ ക്ലാസ് നയിച്ചു.